NattuvarthaLatest NewsKeralaIndiaNews

‘മാസ്ക് മാറ്റിക്കോ മച്ചാനെ’, മാസ്ക്കില്ലെങ്കിൽ ഇനി കേസില്ലെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

ന്യൂഡൽഹി: മാസ്ക്കില്ലെങ്കിൽ ഇനി കേസെടുക്കാനാവില്ലെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്നും ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കരുതെന്നുമാണ് പുതിയ ഉത്തരവ്. നിലവിലെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Also Read:നന്നായി പഠിക്കാം: പഠിച്ചതെല്ലാം ഓര്‍മിക്കാം…

കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. എന്നാൽ, കേന്ദ്ര നിർദ്ദേശം സ്വീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന നിർദ്ദേശവും സംസ്ഥാനം അംഗീകരിക്കേണ്ടതുണ്ട്.

അതേസമയം, കഴിഞ്ഞ ഒരുമാസത്തോളമായി മാസ്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സംസ്ഥാന സർക്കാർ പുരോഗമിക്കുന്നുണ്ട്. രോഗികൾ കുറഞ്ഞ സാഹചര്യത്തിലും, വാക്‌സിനേഷൻ പൂർണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലും മാസ്ക് മാറ്റാനായെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌. എന്നാൽ, ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button