Latest NewsIndia

‘പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കുള്ളു,ബാക്കി രാജ്യത്തിനായി ഇരിക്കട്ടെ’ . പിഎം കെയര്‍ ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി പ്രതിരോധ വിഭാഗം മുന്‍ മേധാവി

പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി എന്ന ചുമതലയിലിരിക്കേ കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വിരമിച്ചത്.

ഡല്‍ഹി: പിഎം കെയര്‍ ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍. പ്രതിരോധ മേഖലയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവിയായിരുന്ന സുരേന്ദ്ര മോഹനും കുടുംബവുമാണ് തങ്ങളുടെ സംഭാവനയായി ഒരു കോടി രൂപ പ്രതിരോധ പ്രവര്‍ത്തനത്തിന് നല്‍കിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേധാവി എന്ന ചുമതലയിലിരിക്കേ കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വിരമിച്ചത്.

സഹോദരി അദിതി മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബാംഗമായി ഉള്ളത്. ഉത്തര്‍പ്രദേശ് സ്വദേശിയായ സുരേന്ദ്രമോഹനും സഹോദരിയും 40 വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ വിരമിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ ഫ്ലാറ്റിലാണ് താമസിക്കുന്നത്..’ഇന്ത്യാ സര്‍ക്കാറിന്റെ പെന്‍ഷന്‍ അഭിമാനപൂര്‍വ്വം മേടിക്കുന്ന ഒരു പൗരനാണ് താന്‍. മിക്കവാറും പെന്‍ഷന്റെ 25 ശതമാനം മാത്രമേ ചിലവിനായി ഉപയോഗിക്കേണ്ടി വരാറുള്ളു.

കോവിഡ് നിയന്ത്രിക്കാന്‍ സുരക്ഷിത അകലം നിർബന്ധമാക്കും : ബസുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും

താന്‍ ആഡംബര ജീവിതം ഒരിക്കലും നയിച്ചിട്ടില്ല. അതിനോട് താല്‍പ്പര്യവുമില്ല. ആരോഗ്യകാര്യത്തില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളാണ് സൈനിക വിഭാഗമായതിനാല്‍ ലഭിക്കുന്നത്. അതിനാല്‍ തങ്ങളുടെ സമ്പാദ്യം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുകയാണ്’എന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button