Latest NewsNewsInternationalGulf

ഒമാനിൽ 50 പേര്‍ക്ക് കൂടി കൂടി കോവിഡ്

മസ്‌ക്കറ്റ് : ഒമാനിൽ 50 പേര്‍ക്ക് കൂടി കൂടി വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 24 പേര്‍ വിദേശികളാണ്, ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 1069 ആയെന്നും, 176പേർക്ക് ഇതുവരെ രോഗം ഭേദമായെന്നും വാർത്ത കുറിപ്പിൽ പറയുന്നു.

ഒമാനിൽ മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ്(76) മരിച്ചത് മസ്‌ക്കറ്റ് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഒമാൻ സമയം 4.50ഓടെയായിരുന്നു മരിച്ചത്. . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

Also read : കോവിഡ് 19 : യുഎഇയിൽ രോഗികളുടെ എണ്ണം 6000പിന്നിട്ടു : രണ്ടു മരണം

നേരത്തെ ഒരു പ്രവാസി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ചികിത്സയിലായിരുന്ന 66കാരനാണ് മരിച്ചത്. ഇയാൾ സ്ഥിര താമസക്കാരനായിരുന്നെന്നും ഇതോടെ ഒമാനിലെ കോവിഡ് മരണം അഞ്ചായെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു. മാർച്ച് 31നായിരുന്നു ഒമാനിലെ ആദ്യ കോവിഡ് മരണം. രണ്ടാമത്തേത് ഏപ്രിൽ 4 ശനിയാഴ്ചയും. ഇവർ രണ്ടുപേരും 77 വയസ്സ് പ്രായമുള്ള ഒമാൻ സ്വദേശികളായിരുന്നു. ഏപ്രിൽ 11ന് മൂന്നാമതായി 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി മരിച്ചു. ഏപ്രിൽ 12 ന് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. .37കാരനായ പ്രവാസിയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button