റിയാദ് : സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് മാത്രം 1132പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8274ലെത്തി. 1329 പേരാണ് രോഗമുക്തി നേടിയത്. ബാക്കി 6,853 പേർ ചികിത്സയിലാണ്.അതിൽ 78 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. അഞ്ചു പേരാണ് ഇന്ന് മരിച്ചത്. ജിസാനിൽ 34 വയസുള്ള സ്വദേശി യുവാവും മക്കയിൽ മൂന്നും ജിദ്ദയിൽ ഒന്നും ഉൾപ്പെടെ നാല് വിദേശികളുമാണ് ഇന്ന് മരണപ്പെട്ടത്. സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച 1132 പേരില്‍ 201 പേർ സാമൂഹ്യ സമ്പർക്കംവഴി രോഗം ബാധിച്ചവരാണ്.ആരോഗ്യപ്രവർത്തകർ നടത്തിയ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയവരാണ് 740പേർ. മക്കയിലാണ് ഇന്ന് കൂടുതൽ രോഗികളെ കണ്ടെത്തിയത്. 315പേർക്ക് വൈറസ് ബാധിച്ചു. ജിദ്ദയിൽ 236 പേർക്കും റിയാദിൽ 225 പേർക്കും മദീനയിൽ 186 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
സൗദിയിൽ ഇതുവരെ അഞ്ച് ഇന്ത്യൻ പ്രവാസികൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു, രണ്ടു പേർ മലയാളികൾ. ജിദ്ദയിലും മദീനയിലുമായി മഹാരാഷ്ട്ര പൂനെ സ്വദേശി സുലൈമാൻ സയ്യിദ് ജുനൈദ്, ഉത്തർപ്രദേശ് സ്വദേശി ബദർ ആലം, തെലങ്കാന സ്വദേശി അസ്മത്തുല്ല ഖാൻ എന്നിവരാണ് മരിച്ചത്. ണ്ണൂര്‍ പാനൂർ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്‍ റിയാദിലും നേരത്തെ മരിച്ചിരുന്നു. നിലവിൽ സൗദിയിൽ 184 ഇന്ത്യാക്കാർക്കാണ് കോവിഡ് ബാധിച്ചത്
Post Your Comments