Latest NewsKeralaNattuvarthaNews

പുറത്തിറങ്ങുന്ന വാഹനങ്ങളിൽ ​ഗണ്യമായ കുറവ്, വ്യവസായങ്ങൾ താത്ക്കാലികമായി നിർത്തി; വായു ശുദ്ധമായെന്ന് കണക്കുകൾ

മലിനീകരണ തോത് ഏറ്റവും കുറവ് തിരുവനന്തപുരം നഗരത്തിലാണ്

തിരുവനന്തപുരം; കൊറോണ ഭീതിയിൽ ലോക‍്ഡൗൺ കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമാകുന്നതായി കണക്കുകൾ പുറത്ത്.

ഇതിനായി ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ 16–ാം തീയതികൾ തമ്മിൽ താരതമ്യപ്പെടുത്തിയപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ മലിനീകരണ തോത് കാര്യമായി കുറഞ്ഞതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു, സമീപകാലത്തെ ഏറ്റവും കുറഞ്ഞ തോതിൽ മലിനീകരണം നടക്കുന്ന സമയമാണിത്.

ഇത്തരത്തിൽ വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 50ൽ താഴെ വരുമ്പോഴാണ് ഏറ്റവും ശുദ്ധമായ വായു,, മലിനീകരണ തോത് ഏറ്റവും കുറവ് കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് . എന്നാൽ മലയാളികൾ വിഷു ദിവസമായ 14നും തലേന്നും കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എയർ ക്വാളിറ്റി ഇൻഡക്സ് നേരിയ തോതിൽ ഉയർന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് മെംബർ സെക്രട്ടറി എസ്.ശ്രീകല വ്യക്തമാക്കി.

എന്നാൽ വിഷുവിന്റെ തലേന്ന് കോഴിക്കോട് പാളയത്ത് 58, കൊച്ചി കച്ചേരിപ്പടിയിൽ 72, തിരുവനന്തപുരത്ത് 49 എന്നിങ്ങനെയായിരുന്നു. വിഷു ദിവസം ഇത് യഥാക്രമം 58, 72, 48 എന്നിങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button