KeralaLatest NewsNews

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ; 21കാരന്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുസ്തഫയെ(21)യാണ്‌കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസ് എടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി.

പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി തന്റെ മാതാവിന്റെ ഫോണിലുള്ള ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതിയുമായി ചാറ്റിംഗ് തുടങ്ങിയത്. ആഴ്ചകളായി നടന്ന ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുമായി ബന്ധം ഉണ്ടാക്കിയെടുക്കുകയും ശേഷം രാത്രിയില്‍ പെണ്‍കുട്ടിയോട് വീടിന് പുറത്ത് വരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന്, വീട്ടില്‍ വിരുന്നിന് വന്ന സമപ്രായക്കാരിയായ ബന്ധുവിനൊപ്പം കുട്ടി പുറത്ത് പോവുകയായിരുന്നു. രാത്രിയില്‍ ഉണര്‍ന്ന പിതാവാണ് കുട്ടികള്‍ പുറത്ത് പോയത് ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കുട്ടികളെ തെരഞ്ഞിറങ്ങിയ അദ്ദേഹം വീട്ടില്‍ നിന്നും അകലെയുള്ള വെയിറ്റിങ് ഷെഡില്‍ അവരെ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ വീട്ടുകാര്‍ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി അവരെ വെയ്റ്റിങ് ഷെഡിലാക്കി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button