Latest NewsNewsUK

​കോവിഡ്​ ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ വലഞ്ഞ്​ ബ്രിട്ടന്‍

ലണ്ടന്‍: ​രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ ​കോവിഡ്​ ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്‍. സര്‍ജിക്കല്‍ ഗൗണ്‍​ മാത്രമണിഞ്ഞ്​ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ്​ ഡോക്​ടര്‍മാര്‍ക്കുള്ളതെന്ന്​ ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട്​ ചെയ്യുന്നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങള്‍ ഇല്ലാതെ വൈറസ്​ ബാധിതരെ ചികിത്സിക്കാന്‍ ബ്രിട്ടീഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നിര്‍ദ്ദേശം നല്‍കിയതായാണ്​ റിപ്പോര്‍ട്ട്​.

വെള്ളം കടക്കാത്ത തരത്തിലുള്ള മുഴുനീള സര്‍ജിക്കല്‍ ഗൗണുകള്‍ ധരിച്ചും കോവിഡ്​ രോഗികളെ പരിചരിക്കാമെന്നതാണ്​​ പുതിയ നിര്‍ദേശം. ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മെഡിക്കല്‍ സപ്ലൈ തീര്‍ന്നുപോകുന്നു എന്നതിനാല്‍, രാജ്യത്തെ പൊതു ജനാരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒറ്റ ഉപയോഗത്തിനുള്ള സുരക്ഷാ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കണമെന്നും ഡോക്​ടര്‍മാര്‍ക്കും നഴ്​സുമാര്‍ക്ക​ും നിര്‍ദേശം നല്‍കിയിട്ടുണ്ട്​. എന്നാല്‍ ഈ വാര്‍ത്തയോട്​ ആരോഗ്യ സാമൂഹ്യ സുരക്ഷ വകുപ്പ്​ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സുരക്ഷാ വസ്ത്രങ്ങള്‍ തീര്‍ന്നുപോകുമ്ബോള്‍ പ്ലാസ്റ്റിക് ഏപ്രണ്‍ ഉപയോഗിക്കുകയോ, മുഴുനീള പ്ലാസ്​റ്റിക്​ കോട്ടുകള്‍ ധരിക്കുകയോ മറ്റ് ആശുപത്രികളില്‍ നിന്ന് സുരക്ഷാകവചങ്ങള്‍ കടം വാങ്ങുകയോ ചെയ്യാമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്​.

ബ്രിട്ടനില്‍ പി.പി.പി കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക്​ ദൗര്‍ലഭ്യമുണ്ടെന്നും വെള്ളിയാഴ്​ച 55,000 ഗൗണുകള്‍ കൂടി എത്തിച്ചുവെന്നും ആരോഗ്യമന്ത്രി മാറ്റ്​ ഹാന്‍കോക്ക്​ അറിയിച്ചിരുന്നു. ഈ വാരാന്ത്യത്തോടെ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ 108,692 പേര്‍ക്കാണ്​ കോവഡ്​​ സ്ഥിരീകരിച്ചിട്ടുള്ളത്​. നിലവില്‍ 93,772 പേര്‍ ചികിത്സയിലുണ്ട്​. കോവിഡ്​ ബാധയെ തുടര്‍ന്ന്​ 14,576 മരണങ്ങളും രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button