Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

തബൂക്ക് : പ്രവാസി മലയാളി മരിച്ച നിലയിൽ. സൗദിയിലെ തബൂക്കില്‍, തൈമയിലെ ജനറല്‍ ഹോസ്പിറ്റല്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായിരുന്ന കൊല്ലം പുനലൂര്‍ കരവല്ലൂര്‍ സ്വദേശി ബിജു പിള്ള(55)യാണ് മരിച്ചത്. ബുധനാഴ്ച ഡ്യൂട്ടിക്ക് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ ബിജുവിനെ കണ്ടത്.

Also read : രാജ്യത്ത് ലോക്ഡൗണ്‍ ഫലം കാണുന്നു ; കോവിഡ് മരണങ്ങള്‍ കുറയുന്നു : വ്യാഴാഴ്ച മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കേന്ദ്രസര്‍ക്കാറിന് ആശ്വാസം

ഹൃദയാഘാതമാണ് കാരണം. മൃതദേഹം തൈമ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മലയാളി സമൂഹ കൂട്ടായ്മ പ്രവര്‍ത്തകനുമായിരുന്നു.അവിവാഹിതനാണ്. മാതാവ്: ലീലാമ്മ. റിയാദിലുള്ള സഹോദരന്‍ എത്തിയ ശേഷമാവും മരണാനന്തര നടപടികള്‍ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button