തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്വാറന്‍റീന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യവും തയാറാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളെയും ക്വാറന്‍റീന്‍ ചെയ്യും. തദ്ദേശ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ് പ്രവാസികളുടെ ക്വാറന്‍റീന്‍ ചുമതല.
Read also: ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതായിരുന്നു; മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശന്
ആദ്യഘട്ടത്തിൽ ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് ഇല്ലാത്ത മറ്റ് ഗുരുതര രോഗികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. രണ്ടാം ഘട്ടത്തില്‍ ജയില്‍ മോചിതരായവര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ കൊണ്ടുവരും. ബാക്കിയുള്ളവരെ മൂന്നാം ഘട്ടത്തില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments