Latest NewsCricketNewsSports

ഐപിഎല്‍ നടത്താന്‍ തയാറാണെന്ന് അറിയിച്ച് അയല്‍രാജ്യം ; ഇനി വേണ്ടത് ബിസിസിഐയുടെ സമ്മതം

കൊളംബോ: കോവിഡ് മൂലം പ്രതിസന്ധിയിലായ ഇത്തവണ ഐപിഎല്‍ നടത്താന്‍ തയാറാണെന്ന് അറിയിച്ച് ശ്രീലങ്ക. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലത്തേക്ക് ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചതിനു പിന്നാലെയാണ് ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്ക രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്ക് മുമ്പ് ശ്രീലങ്ക രോഗ മുക്തമാകുമെന്ന് ഉറപ്പാണെന്നും അത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ടൂര്‍ണമെന്റ് ഇവിടെ നടത്താവുന്നതാണെന്നും ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തെഴുതുമെന്നും ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു

രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്‌പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയക്കം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.മാര്‍ച്ച് 29ന് മുതല്‍ മെയ് 24വരെയായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍ നടക്കാനിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ലേക്ക് മാറ്റുകയായിരുന്നു എന്നാല്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ കൂടി നീട്ടിയ പശ്ചാത്തലത്തില്‍ ഐപിഎല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button