Latest NewsKeralaNews

ലോക്ക് ഡൗൺ: അക്ഷയതൃതീയ പരിഗണിക്കണം; കടകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സ്വര്‍ണ വ്യാപാരി സംഘടന

കൊച്ചി: ഏപ്രിൽ 20ന് ശേഷം കടകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സ്വര്‍ണ വ്യാപാരി സംഘടന. ലോക്ക് ഡൗൺ ഇളവുകൾ ലഭിക്കുന്നത് ഏപ്രിൽ 20ന് ശേഷമാണ്. ഇളവുകള്‍ പരിഗണിക്കുമ്പോൾ സ്വര്‍ണാഭരണ വ്യാപാര, അനുബന്ധന മേഖലകള്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 26ന് ആണ് ഇത്തവണ അക്ഷയതൃതീയ. സംസ്ഥാനത്തും ദക്ഷിണേന്ത്യയിലും ഒരു ദിവസം ഏറ്റവുമധികം സ്വര്‍ണം വിറ്റഴിക്കപ്പെടുന്ന ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയയ്ക്ക് രണ്ടുനാള്‍ മുമ്പ് കടകള്‍ തുറക്കാന്‍ അനുവദിച്ചാല്‍, ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം തിരക്കൊഴിവാക്കി ബുക്ക് ചെയ്യാനും അക്ഷയതൃതീയ നാളില്‍ വാങ്ങാനും കഴിയും.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണപ്പണയം സ്വീകരിക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍, പഴയ സ്വര്‍ണം വിറ്റ് പണം സാമ്പത്തിക ദുരിതം മറികടക്കാന്‍ ശ്രമിക്കുന്ന ജനങ്ങള്‍ക്ക് സ്വര്‍ണക്കടകള്‍ തുറന്നിരിക്കുന്നത് ആശ്വാസമാകുമെന്നും എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍‌ എസ്. അബ്‌ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button