Latest NewsIndiaNews

കോവിഡ് സംശയിക്കുന്ന ഗര്‍ഭിണിയായ യുവതി മരിച്ചു ; വിദേശത്ത് പോയി വന്ന വിവരം പറഞ്ഞത് രോഗം മൂര്‍ച്ഛിച്ചതോടെ ; ഡോക്ടര്‍മാരടക്കം 68 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡൽഹി: കോവിഡ് സംശയിക്കുന്ന രോഗി മരിച്ചതോടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ. ഡൽഹിയിലാണ് സംഭവം. ഡൽഹി സർക്കാർ ആശുപത്രിയിലെ 68 ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കി. തിങ്കളാഴ്ചയാണ് ഗർഭിണിയായ യുവതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചത്.

ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പക്ഷേ വിദേശയാത്ര നടത്തിയ വിവരം ഡോക്ടർമാരെ അറിയിച്ചില്ല. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നേരത്തെ അധികൃതർ നിർദേശിച്ചിരുന്ന ഇവർ അസുഖം വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ALSO READ: കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും കരുത്തോടെ മുന്നേറുമെന്നും പ്രകാശ് ജാവദേക്കര്‍

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം മൂർച്ഛിച്ചതോടെയാണ് വിദേശത്ത് പോയി വന്നിരുന്ന എന്ന കാര്യം ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. ആരോഗ്യനില കൂടുതൽ വഷളായ ഇവർ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇതോടെയാണ് ആശുപത്രിയിൽ ഇവരുമായി ഇടപഴകിയ 68-പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. ഇവരുടെ സാംപിൾ പരിശോധന ഫലം ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button