NattuvarthaLatest NewsKeralaIndiaNews

മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത ?; ടിക് ടോക്കിൽ സ്റ്റാറാകാൻ ഉറങ്ങിക്കിടന്ന നായയെ കാലിൽ തൂക്കിയെറിയുന്ന ദാരുണദൃശ്യങ്ങൾ പുറത്ത്; യുവാവിനെ തിരഞ്ഞ് സോഷ്യൽ മീഡിയ

കാലിൽ പിടിച്ചു തൂക്കി കറക്കി എറിയുന്നതാണ് വീഡിയോയിലുള്ളത്

സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ജനങ്ങളുടെ കണ്ണ് നനയിക്കുന്നു, വഴിയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നായയെ പിന്നിലൂടെ ചെന്ന് ഒരു യുവാവ് കാലിൽ പിടിച്ചു തൂക്കി കറക്കി എറിയുന്നതാണ് വീഡിയോയിലുള്ളത്.

പറഞ്ഞ് കേട്ടിടത്തോളം ഇയാൾ ആള് ഒരു സൈക്കോയാണ് എന്ന് തുടങ്ങുന്ന വരികൾ ഉൾപ്പെടുത്തിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിയ്ക്കുന്നത്, സോഷ്യൽ മീഡിയ വഴി ഒട്ടനവധി ആൾക്കാരാണ് ഈ യുവാവിനെ കണ്ടെത്തണം നിയമപരമായ ശിക്ഷ വാങ്ങിനൽകണമെന്ന് പറയുന്നത്.

നായയെ അതിക്രൂരമായി ഉപദ്രവിച്ച് ടിക് ടോക്കിൽ സ്റ്റാറാകാൻ നോക്കുന്നഈ യുവാവിന്റെ വീഡിയോ അധികാരികൾ കാണണമെന്നും മേലിൽ ഒരാളും ഇത്തരം പ്രവൃത്തികളുമായി രം​ഗത്തിറങ്ങരുതെന്നുമാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. ഷിജിൻ ഷിജിൻ പപ്പു എന്ന ടിക് ടോക് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. വൻ പ്രതിഷേധമാണ് യുവാവിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button