ന്യൂ ഡൽഹി : കോവിഡ്-19 രോഗ വ്യാപനത്തിന്റെ കുറവ് രാജ്യത്ത് കുറയുന്നതായും, ലോക്ക്ഡൗൺ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപുള്ള മാർച്ച് ആദ്യവാരം, കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ദിവസത്തിൽ ഇരട്ടിക്കുന്നതായിരുന്നു സ്ഥിതിയെങ്കിൽ കഴിഞ്ഞ ഏഴ് ദിവസം ഇത് 6.2 ദിവസമായി മാറിയിട്ടുണ്ടെന്നു ആരോഗ്യമന്ത്രാലയം പറയുന്നു.
പുതിയ കേസുകളുടെ വളർച്ചയിലും 40 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. നാല് ശതമാനം മാത്രമുള്ള നിലവിലെ രാജ്യത്തെ രോഗ വ്യാപന തോത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗം ഭേദമാകുന്നവരുടെ തോതിലും വർധനവുണ്ടായിട്ടുണ്ട്. 13 ശതമാനമാണ് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറവാണെന്നും, കേരളത്തിൽ താഴേത്തട്ടിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണ് രോഗവ്യാപനം കുറയ്ക്കാൻ ഇടയാക്കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച്ച ആശ്വാസ ദിനമാണ്, ഒരാൾക്ക് മാത്രം കോവിഡ്-19. കോഴിക്കോട് ജില്ലയിലുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം വന്നത്. 10 പേര് കൂടി ഇന്ന് രോഗമുക്തി നേടി, കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്
Post Your Comments