KeralaLatest NewsUAEGulf

കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ദുബായില്‍ ആത്മഹത്യ ചെയ്തു

കൊവിഡ് ആണെന്ന് ബോദ്ധ്യപ്പെട്ടതോടെ താമസിച്ചിരുന്ന മുറിയില്‍ അശോകനെ മറ്റുള്ളവർ കയറ്റാൻ സമ്മതിച്ചില്ലെന്നാണ് വിവരം

കൊല്ലം: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം കാലമാടനയ്യത്ത് വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ അശോകനാണ് മരിച്ചത്. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിച്ച്‌ ഇന്ത്യ: ഭൂട്ടാന്‍ പ്രധാനമന്ത്രിയും ജോര്‍ദാന്‍ രാജാവും നരേന്ദ്രമോദിയുമായി സംസാരിച്ചു

കൊവിഡ് ആണെന്ന് ബോദ്ധ്യപ്പെട്ടതോടെ താമസിച്ചിരുന്ന മുറിയില്‍ അശോകനെ മറ്റുള്ളവർ കയറ്റാൻ സമ്മതിച്ചില്ലെന്നാണ് വിവരം. ഇതോടെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ കഴിയില്ലെന്നാണ് വിവരം. ഭാര്യയും മക്കളുമടക്കം നാട്ടിലാണുള്ളത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button