Latest NewsIndiaNews

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങൾ കാറ്റില്‍പ്പറത്തി മകന്റെ ജന്മദിനാഘോഷം ഗംഭീരമായി നടത്തി; പ്രമുഖ വ്യവസായിക്കെതിരെ കേസ്

ഗൊരഖ്പുര്‍: കോവിഡ്-19 പ്രതിരോധത്തിനുള്ള ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മകന്റെ ജന്മദിനാഘോഷം നടത്തിയ വ്യവസായിക്കെതിരെ കേസ്. ഗൊരഖ്പുരില്‍ നിന്നുള്ള പ്രമുഖ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. മകന്റെ ജന്മദിനത്തില്‍ വീട്ടിലാണ് ഇയാള്‍ ആഘോഷ പരിപാടി നടത്തിയത്. അറുപതിലധികം അതിഥികള്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Read also: കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ വൈറോളജി ലാബിലെ പരിശീലനാര്‍ഥി; വൈറസ് ബാധയേറ്റ ഇവരിൽ നിന്നും ആൺസുഹൃത്തിലേക്ക് പടർന്നതായും മാധ്യമം

തുടർന്ന് ചിത്രങ്ങള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞതോടെ വ്യവസായിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു.എപിഡെമിക് ഡിസീസ് ആക്‌ട്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്‌ട് എന്നിവ പ്രകാരം കന്റോണ്‍മെന്റ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത കണ്ടലറിയുന്ന ചിലർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button