ന്യൂ ഡൽഹി : ലോക് ഡൗൺ നീട്ടിയതോടെ ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നല്‍കണമെന്നു വിമാന കമ്പനികൾക്ക് കർശന നിർദേശം നൽകി വ്യോമയാന മന്ത്രാലയം.ടിക്കറ്റ് തുക മടക്കി നല്‍കുമ്പോള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്നുള്ള ഫീസുകളോ മറ്റോ ഈടാക്കരുതെന്നും നിർദേശത്തിൽ പറയുന്നു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്തവര്‍ക്കാണ് റീഫണ്ട് ലഭ്യമാകുക.
ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് ചില കമ്പനികൾ മടി കാണിച്ചതോടെയാണ് വ്യോമയാന മന്ത്രാലയതിന്റെ നിർദേശം. മിക്ക കമ്ബനികളും ടിക്കറ്റ് തുക മടക്കി നല്‍കാതെ അധിക ചാര്‍ജുകൾ ഈടാക്കാതെ ലോക്ഡൗണിന് ശേഷമുള്ള യാത്രകളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
Post Your Comments