മുംബൈ: രാജ്യത്ത് കോവിഡ് 19 മൂലമുണ്ടായ മരണങ്ങളില്‍ 50 ശതമാനവും നാലു നഗരങ്ങളില്‍. മുംബൈ, പൂനെ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ നാലു നഗരങ്ങളിലുള്ളവരാണു മരണമടഞ്ഞവരില്‍ പകുതിയുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇന്ത്യയിലുണ്ടായ 377 കോവിഡ് മരണങ്ങളില്‍ 178 എണ്ണവും മഹാരാഷ്‌ട്രയിലാണ്. ഇതില്‍ 112 എണ്ണം മുംബൈയിലും 35 എണ്ണം പൂനെയിലുമാണ്.
ഡല്‍ഹി (30), ഇന്‍ഡോര്‍ (37) എന്നിങ്ങനാണ് മറ്റു രണ്ടു നഗരങ്ങളിലെ മരണ സംഖ്യ. ധാരാവിയില്‍ വീണ്ടും ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടിക്കുകയാണ് . അമ്പത്തിയഞ്ചുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഇയാള്‍ ഏപ്രില്‍ 10 മുതല്‍ ചികിത്സയിലായിരുന്നു.ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 60 പേര്‍ക്കാണു രോഗം ബാധിച്ചത്.
ജനം തെരുവിൽ: ലോക്ക്‌ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണം: ബംഗാള്‍ ഗവര്‍ണര്‍
അതേസമയം മുംബൈയിലെ ആകെ രോഗികളുടെ എണ്ണം 1,936 ആയി. മുംബൈയില്‍ ആകെ മരണം113 ആണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളതും മഹാരാഷ്‌ട്രയിലാണ്.
Post Your Comments