സാന്‍ സാല്‍വഡോര്‍: വൻ ഭൂചലനം അനുഭവപെട്ടു. ഹോണ്ടുറാസിന്റെ വടക്കന്‍ തീരത്ത് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45 ഓടെ) റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ, നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമിയ്ക്ക് സാദ്ധ്യതയില്ലെന്ന് പസഫിക് സുനാമി വാര്‍ണിംഗ് സെന്റര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments