തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ കേരളത്തിന് എന്തൊക്കെ മാർഗനിർദേശങ്ങളിൽ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ ഇക്കാര്യം തീരുമാനമാകുമെന്നാണ് സൂചന. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു.
Read also: ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്ക് വരുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം
കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും. എന്നാൽ ഗതാഗതത്തിലും മദ്യ വില്‍പ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തിൽ വര്‍ക് ഷോപ്പുകള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയ്ക്കൊക്കെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നു.
Post Your Comments