Latest NewsNewsIndia

ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ വിശന്ന വയറുമായി ജീവിക്കുകയാണ്; അടിയന്തരമായി റേഷൻ കാർഡുകൾ നൽകണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് അടിയന്തരമായി റേഷൻ കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ വിശന്ന വയറുമായി ജീവിക്കുകയാണ്. മനുഷ്യത്വരഹിതമാണിത്. ഈ പ്രതിസന്ധിയിൽ അടിയന്തരമായി റേഷൻ കാർഡുകൾ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് വേണ്ടിയാണിത്. ലക്ഷക്കണക്കിന് ജനങ്ങളാണ് റേഷൻ കാർഡ് ഇല്ലാത്തത് മൂലം പൊതുവിതരണ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കാതെ കഷ്ടപ്പെടുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

Read also: ഗര്‍ഭിണിയായ നഴ്‌സ് കൊറോണ ബാധിച്ച്‌ മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button