കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പിടി തോമസ് എംഎല്‍എ. സ്പ്രിംഗ്ളര്‍ കമ്ബനിക്ക് ആരോഗ്യ മേഖലയില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിടി തോമസ് വ്യക്തമാക്കി. ഒരു അനുമതിയും ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: കടലില്‍ കുടുങ്ങിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വിശന്നു മരിച്ചു
ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ മാര്‍ച്ച് 27 നു തന്നെ കൈമാറാന്‍ ഉത്തരവിറങ്ങി. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പിണറായി വിജയന്‍ എന്ന പേര് പി ആര്‍ വിജയന്‍ എന്നാക്കണമെന്നും പിടി തോമസ് പരിഹസിക്കുകയുണ്ടായി.
Post Your Comments