അബുദാബി: വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി ഒമാൻ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാൻ പാടുള്ളു. ജോലി സമയത്തില്‍ കുറവ് വരുത്തി ആനുപാതികമായി ശമ്പളം കുറയ്ക്കുന്നതിനാണ് അനുമതി. എന്നാല്‍, പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം. അടഞ്ഞുകിടക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി നല്‍കാം. ഇതുപ്രകാരം ഈ കാലയളവ് അവധിയായി പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഗള്‍ഫിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു.സൗദിയില്‍ രോഗബാധിതരുടെ എണ്ണം 5,862ആയി. ഖത്തറില്‍ 3711 ,ബഹറൈന്‍ 1671, കുവൈത്ത് 1405, ഒമാന്‍ 910 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
Post Your Comments