Latest NewsKeralaNews

പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; ദുരിതാശ്വാസ നിധിക്ക് നല്‍കിയത് നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ലെന്ന് കെ എം ഷാജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ലീഗ് എംഎല്‍കെ കെ എം ഷാജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്നും ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റ്. സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും കെ എം ഷാജി പറയുകയുണ്ടായി.

Read also: ലോക്ക് ഡൗൺ; തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍

വിക്യത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണ്. പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസ നിധിയും വഴി തിരിച്ച് ചെലവഴിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നതെന്നും കെ എം ഷാജി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button