തിരുവനന്തപുരം • കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരികെ കൊണ്ടുവരേണ്ടി വന്നേക്കാമെന്നും അതിനാല്‍ സജ്ജരായിരിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. പ്രവാസികള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് ലഭിച്ചു.
പ്രവാസികളെ മടക്കിക്കൊണ്ടുവരന്‍ തീരുമാനമുണ്ടായാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി ഇതുവരെ 133 പേരാണ് മരിച്ചത്. സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളത്. സൗദി അറേബ്യയില്‍ 5862 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മലയാളികളുള്‍പ്പെടെ 186 ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്.
Post Your Comments