ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ പിസ വിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 72കുടുംബങ്ങളും 16 സഹപ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ പിസ വിതരണം ചെയ്തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരും മാള്‍വിയ നഗറില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്ത 16 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇയാള്‍ പിസ വിതരണം ചെയ്ത കൂടുതല്‍ വീടുകളും ഇയാളുമായി ഇടപഴകിയ മറ്റുള്ളവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്.
അതേസമയം, ഇവരെ ആരെയും തന്നെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല. എല്ലാവരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍തന്നെ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനവാരം വരെ ഇയാള്‍ പിസ വിതരണം ചെയ്തിരുന്നതായാണ് വിവരം.
Post Your Comments