ദില്ലി: ലുഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചയാളെ വെടിവച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ ദയാനഗര്‍ ഗ്രാമത്തിലാണ് സംഭവം. 25 കാരനായ പ്രശാന്ത് സിംഗിനാണ് വെടിയേറ്റത്. കോവിഡ് 19 പരത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇയാളുടെതന്നെ ഗ്രാമത്തിലുള്ള 30കാരനായ ഗില്ലു എന്ന ജയ് വീര്‍ സിംഗാണ് വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്് ഇപ്പോള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റയാളടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ദയാനഗര്‍ ഗ്രാമവാസികളായ ഇരുവരും കര്‍ഷകരാണ്. ചൊവ്വാഴ്ച രാത്രിയില്‍ പ്രശാന്തും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ലുഡോ കളിക്കുന്നതിനിടയിലേക്ക് ഗില്ലു വരുകയും പ്രശാന്ത് ചുമച്ചതോടെ ഇയാള്‍ പ്രശാന്ത് മനപ്പൂര്‍വ്വം വൈറസ് പരത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments