ന്യൂഡൽഹി : ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടി.വളരെ മോശം ഉല്‍പ്പന്നങ്ങളാണ് ചൈന കയറ്റ അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചതി ഇന്ത്യയോടും ചൈന നടത്തിയിരിക്കുകയാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ സംഭാവനയായി ചൈനയ്ക്ക് നല്‍കിയ പിപിഇ കിറ്റുകളാണ് ചൈന ഇന്ത്യക്ക് മറച്ചുവിറ്റിരിക്കുന്നത്. ഇക്കാര്യം ഇന്ത്യയില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു.
നേരത്തെ 15 മില്യണ്‍ പിപിഎ കിറ്റുകള്‍ ഇന്ത്യ ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. വളരെ നിലവാരം കുറഞ്ഞ കിറ്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഇത് ഉപയോഗിക്കാനേ സാധിക്കില്ലെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യയിലെത്തിയ ചൈനീസ് ഷിപ്പ്‌മെന്റുകള്‍ നിലവാര പരിശോധനയില്‍ പൂര്‍ണ പരാജയമായിരുന്നു. ഏപ്രില്‍ അഞ്ചിന് 1,70000 പിപിഇ കിറ്റുകളാണ് ഇന്ത്യയില്‍ എത്തിയത്. ഇതില്‍ 50000 എണ്ണവും നിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.
പിന്നീട് വന്ന 30000, 10000 പിപിഎ കിറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരാജയപ്പെട്ടു. പ്രതിരോധ റിസര്‍ച്ച് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകളുടെ നിലവാര പരിശോധന നടത്തിയത്. നിലവാര സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള പിപിഇ കിറ്റുകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്ന കിറ്റുകള്‍ സംഭാവനയായി എത്തിയതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ ഇറ്റലിയെ ഇതേ രീതിയില്‍ ചതിച്ചിരുന്നു ചൈന.
ഇറ്റലിയില്‍ രോഗം പടര്‍ന്ന് പിടിക്കുന്ന സമയത്ത് അവര്‍ക്ക് ചൈന നല്ല വിലയ്ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ യൂറോപ്പ്യന്‍ യൂണിയനും ഇറ്റലിയും തന്നെ സംഭാവനയായി നല്‍കിയ കിറ്റുകളാണ് അവര്‍ക്ക് നല്‍കിയത്. അന്താരാഷ്ട്ര തലത്തിലെ കൊടുവഞ്ചനയായിട്ടാണ് അമേരിക്ക ഇതിനെ ചിത്രീകരിച്ചത്. അതേ ചതിയാണ് ഇന്ത്യയോടും കാണിച്ചത്.
Post Your Comments