ചെര്‍ക്കള: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്തെ താമസക്കാരനായ എ.ടി. താജുദ്ധീന്‍ നിസാമി – ത്വയിബ ദമ്ബതികളുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (9), മുഹമ്മദ് ആസിഖ് (7) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.മൂന്നുപേരും കളിക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്ത് പോയതായി വീട്ടുകാര്‍ പറയുന്നു.
അല്‍പ്പ സമയത്തിന് ശേഷം വീടിന് സമീപത്ത് പണി പൂര്‍ത്തിയാവാത്ത മഴവെള്ള സംഭരണിയില്‍ കൂട്ടിയിട്ടിരുന്ന പുല്ലില്‍ നിന്നും തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഇത് അണയ്ക്കാന്‍ ചെന്നപ്പോഴാണ് മൂന്നു പേരേയും മഴ സംഭരണിയില്‍ വീണു കിടക്കുന്നത് കണ്ടത്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ പുറത്തെടുത്ത ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയേങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
എന്നാൽ എങ്ങനെയാണു തീ പടർന്നതെന്നു വ്യക്തമല്ല. കൊടും ചൂടിൽ പുല്ലിൽ തീ പടർന്നതാണോ അതോ കുട്ടികളിൽ ആരെങ്കിലും തീപ്പെട്ടി കൊണ്ട് കളിച്ചതാണോ എന്നും വ്യക്തമല്ല. തീ പൊള്ളലേറ്റ മൂന്ന് പേരില്‍ അബ്ദുല്ലയും, ഫാത്തിമയുമാണ് ഗുരുതര നിലയിലുള്ളത്.ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഇവരുടെ വീട്ടുമുറ്റത്ത് വലിയ കുഴി നിര്‍മിച്ചിട്ടുണ്ടായിരുന്നു. ഇന്ന് വൈകീട്ട് നാലോടെ എണിയിലൂടെ കുഴിയില്‍ ഇറങ്ങിക്കളിക്കുന്നതിനിടെ ഇതിനകത്തുണ്ടായിരുന്ന പുല്ലില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്.
Post Your Comments