അടുക്കള കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും പൊള്ളൽ ഏൽക്കാറുണ്ട്. . കുട്ടികളിലും പ്രായമായവരിലും പൊള്ളല്‍ കൂടുതല്‍ അപകടമാണ്. പൊള്ളിയഭാഗത്ത് ടൂത്ത്പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത് പല വീടുകളിലും ധാരാളമായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഇവ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. പൊള്ളലേറ്റ ചര്‍മത്തിന് ക്ഷതമേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ രോഗപ്രതിരോധശക്തിക്ക് കോട്ടം തട്ടുകയും അവിടെ തേൻ, പേസ്റ്റ് പോലുള്ള വസ്തുക്കള്‍ പുരട്ടുന്നത് അണുബാധയ്ക്ക് കാരണമാകും.
പൊള്ളലേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍:
പൊള്ളലേറ്റ ആളെ ഉടൻ സുരക്ഷിതമായ, വായു സഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുക. പൊള്ളലേറ്റ ഭാഗത്ത് ധാരാളം ശുദ്ധജലം ഒഴിക്കണം. തുടര്‍ച്ചയായി 15- 20 മിനിറ്റ് ഇങ്ങനെ ചെയ്യുക. ഐസോ, ഐസ് കോള്‍ഡ് വാട്ടറോ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് പൊള്ളലേറ്റ ഭാഗത്തെ വേദനയും നീറ്റലും കുറക്കുന്നതിന് ഇത് സഹായിക്കുന്നു.
പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ആഭരണങ്ങള്‍, ബെല്‍റ്റ് ഇവ ഉണ്ടെങ്കില്‍ ഉടൻതന്നെ നീക്കം ചെയ്യണം. പിന്നീട് നീരുവന്നാല്‍ അവ നീക്കാൻ പ്രയാസമായേക്കാം. ദേഹം മുഴുവനോ, ശരീരത്തിൻറെ 50 ശതമാനത്തില്‍ കൂടുതലോ പൊള്ളിയിട്ടുണ്ടെങ്കില്‍ നല്ല വൃത്തിയുള്ള തുണികൊണ്ട് ശരീരം മൂടിയശേഷം ആശുപത്രിയിലേക്ക് എത്രയുംവേഗം മാറ്റേണ്ടതാണ്.
Post Your Comments