Latest NewsGulf

പ്രവാസികളെ അപമാനിച്ചു സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം ; യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എല്ലാവരെയും ബഹുമാനിക്കുക എന്നത് യുഎഇയുടെ അടിസ്ഥാന നയമാണെന്നും ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അബൂദബി: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ യുഎഇയില്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയും കവിയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അല്‍ മെഹ് യാസാണ് അറസ്റ്റിലായത്.രാജ്യം, വിശ്വാസം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും.

എല്ലാവരെയും ബഹുമാനിക്കുക എന്നത് യുഎഇയുടെ അടിസ്ഥാന നയമാണെന്നും ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇദ്ദേഹം നടത്തിയത് ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാര്‍ശമാണ്. യുഎഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗണ്‍ ലംഘിച്ച്‌ തമിഴ്‌നാട്ടിൽ നിന്ന് ട്രെയിനില്‍ ഒളിച്ച്‌ കേരളത്തിലെത്തി; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പോലീസ് പിടിയില്‍

വീഡിയോയില്‍ ഇന്ത്യക്കാരും ബംഗാളികളും ഉള്‍പ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാര്‍ശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷനാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button