തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : വയോധിക മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ: ആത്മഹത്യയെന്ന് പൊലീസ്
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments