KeralaLatest NewsNews

സിപിഎം ബിജെപി ഭായി ഭായി ബന്ധം; ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുകയാണ്; വിമർശനവുമായി വിടി ബൽറാം

കണ്ണൂര്‍: നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. പാനൂര്‍ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ടെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ – ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

Read also: കേരളം പ്രതിരോധം ശക്തമാക്കുമ്പോൾ തമിഴ്‌നാട്ടിൽ സ്ഥിതി വ്യത്യസ്തം ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകള്‍ റെഡ് സോണില്‍, കൂടുതൽ ജാഗ്രത

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പാനൂർ പാലത്തായിലെ അതീവ ഗൗരവതരമായ കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തിൻ്റെ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.

സിപിഎമ്മിൻ്റെ ഒരു പാർട്ടി ഗ്രാമത്തിലാണ്, പാർട്ടി നാട് ഭരിക്കുമ്പോൾ, ബിജെപി നേതാവായ ഒരു കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസിൻ്റെയും അധികാരസ്ഥാനങ്ങളുടേയും ഈ സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാൻ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ – ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button