വിഷുദിനത്തിൽ കോട്ടയത്തെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്ത് നടൻ വിനു മോഹനും ഭാര്യ വിദ്യയും. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു സേവനം. തെരുവിൽ അലഞ്ഞ ഇരുപതിലേറെ പേരെയാണ് വിനു മോഹനും കൂട്ടരും കണ്ടെത്തിയത്. ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവും ഒരു മുറി ബീഡിയുമായി അലഞ്ഞ പ്രമോദ് എന്നയാളിന്റെ രൂപമാറ്റം കണ്ട് എല്ലാവരും അമ്പരക്കുകയുണ്ടായി.
Read also: ലോക്ക് ഡൗൺ; ട്രാന്സ്ജെന്ഡേഴ്സിന് സഹായവുമായി നടൻ ജയസൂര്യയും ഭാര്യയും
മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്കി. തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്. നിരവധി പേരാണ് താരദമ്പതിമാർക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments