വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു. കോറോണ വൈറസ് പടര്‍ന്നതിനുശേഷം യുഎന്‍ സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവയ്ക്കുകയും ചെയ്തു. അതിന് ഉത്തരവാദിത്തം പറയേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നും വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ട്രംപ് ആരോപിച്ചു.കോവിഡ് ഭീതിയുടെ കാലത്തും ചൈനയെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടെതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ചു.
വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.
Post Your Comments