ന്യൂഡല്‍ഹി: ബന്ദ്ര സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയാനായുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന ഭരണകൂടം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെടുകയും തന്റെ ആശങ്ക അറിയിക്കുകയും ചെയ്തു.ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു.
ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് മുമ്ബിലായിരുന്നു ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ഓടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.തൊഴിലാളികള്‍ കൂട്ടമായി എത്തിയതോടെ പോലീസിന് ലാത്തിച്ചാര്‍ജ് ചെയ്യേണ്ടി വന്നു. നേരത്തെ സിറ്റി പോലീസ് ഇടപെട്ട് തൊഴിലാളികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല.
ഇതേതുടര്‍ന്നാണ് ലാത്തിചാര്‍ജ് വേണ്ടി വന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ തടിച്ചു കൂടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി രാജ്യത്ത് കുടുങ്ങി പോയ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങാനായി സ്‌റ്റേഷനിലെത്തിയത്. ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല.
ബാന്ദ്രയിലെ അന്തരീക്ഷം നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യാ താക്കറെ ട്വീറ്റ് ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
Post Your Comments