Latest NewsIndia

“അവരുടെ വികാരങ്ങളുമായി കളിക്കരുത്. അവര്‍ ദരിദ്രരാണ്”- കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഉദ്ധവ് താക്കറെ

ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചതിന്‌ ശേഷമാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് പറഞ്ഞ് സംഘടിച്ചത്.

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തടിച്ചുകൂടിയത് ആളുകള്‍ അഭ്യൂഹങ്ങള്‍ പരത്തുന്നതിനാലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആരോ ഇവരെ തെറ്റിദ്ധരിപ്പിച്ചതായാണ് സൂചന. ലോക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി എന്ന പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചതിന്‌ ശേഷമാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് പറഞ്ഞ് സംഘടിച്ചത്.

സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍ യാത്രാസൗകര്യം ഒരുക്കണമെന്നായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം.ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികള്‍ക്കാണ് താമസവും ഭക്ഷണവുമില്ലാതായത്. ഭക്ഷണവും താമസവും നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് തൊഴിലാളികള്‍ മടങ്ങിയതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറെയും.

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിദേശ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്ത് കടലില്‍ ഇറങ്ങി

അതേസമയം വ്യാജമായ സന്ദേശങ്ങള്‍ പ്രചരിച്ചിട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി ആരോ എന്തോ പറഞ്ഞതിനാലാണ് ആളുകള്‍ തടിച്ചുകൂടിയതെന്ന് താക്കറെ പറഞ്ഞു. കിംവദന്തികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം പറഞ്ഞു, “അവരുടെ (ജനങ്ങളുടെ) വികാരങ്ങളുമായി കളിക്കരുത്. അവര്‍ ദരിദ്രരാണ്. ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു, അവരുടെ വികാരങ്ങളുമായി കളിക്കരുത്”.

ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി അദ്ദേഹം പറഞ്ഞു, “ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, നിങ്ങള്‍ സുരക്ഷിതരാണ്. ഞാന്‍ കേന്ദ്രവുമായി സംസാരിക്കുന്നു.

ഭയത്തില്‍ നിന്ന് യുക്തിസഹമായ തീരുമാനത്തേക്കാള്‍ “വൈകാരിക തീരുമാനം” എടുക്കുന്ന ആളുകളുടെ കൂട്ടമായാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആയി പോലീസ് ബലപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു – അതേസമയം മഹാരാഷ്ട്രയിലെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം നേരിയ ആശങ്ക സൃഷ്ടിക്കുന്നു. എന്നാല്‍ ഏപ്രില്‍ 14 നു ട്രെയിനുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ജനക്കൂട്ടം പോകാന്‍ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button