ബുറൈദ: സൗദിയിൽ കര്‍ഫ്യൂ ലംഘിച്ച് കാറിന്റെ ഡിക്കിയിലൊളിച്ച് യാത്ര ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. അല്‍റസിലെ ചെക്ക് പോയിന്റില്‍ സുരക്ഷാ ഭടന്മാര് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Also read : വിലക്ക് ലംഘിച്ച് മത സമ്മേളനം; നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിനെതിരെ മനപ്പൂര്‍വ്വമായ നരഹത്യ കേസ്
സ്മാര്‍ട്ട് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുന്ന സൗദി പൗരനാണ് കാറിന്റെ ഡിക്കിയില്‍ യാത്ര ചെയ്യാന്‍ മറ്റൊരു യുവാവിന് സൗകര്യമൊരുക്കിയത്. കസ്റ്റഡിയിലെടുത്ത ഇരുവർക്കും പതിനായിരം റിയാല്‍ വീതം പിഴ ചുമത്തി. കഴിഞ്ഞ ദിവസം തായിഫിലും ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട ദമിലും കര്‍ഫ്യൂ ലംഘിച്ചതിന് യുവാക്കളെ സുരക്ഷ വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.
Post Your Comments