ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന മുഹമ്മദ് സാദിനെതിരെ നടപടികള്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. മൗലാനാ സാദിനെതിരെ മനപ്പൂര്‍വ്വമായ നരഹത്യക്ക്കൂടി കേസ് എടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.സാദിന്റെ നിരീക്ഷണ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടര്‍ന്ന് മൗലാന സാദ് നിരീക്ഷണത്തില്‍ പോയിരുന്നു.
നിരീക്ഷണ കാലാവധി അവസാനിച്ചതിനാല്‍ സാദിനെ നേരിട്ട് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം എന്നാണ് സൂചന. ഇതിന് ശേഷമേ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളൂ സാദിയുടെ അറസ്റ്റ് സംബന്ധിച്ച് ക്രൈബ്രാഞ്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.മാര്‍ച്ച് 28 ന് പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് നിരീക്ഷണത്തില്‍ ആണെന്ന് സാദ് അറിയിച്ചത്.മൗലാനാ സാദിനൊപ്പം 18 പേര്‍ക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഇതിന് പുറമേ സ്വദേശികളും വിദേശികളുമായി 2000 പേര്‍ക്കെതിരെയും അന്വേഷണം നടത്താനാണ് തീരുമാനം. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രണ്ട് തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിന് തൃപ്തികരമായ മറുപടി സാദ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം സാദിനെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പാണ് ഐപിസി 304.
Post Your Comments