Latest NewsNewsIndia

രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനമില്ല, 170 ജില്ലകൾ തീവ്രബാധിത മേഖലകളാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂ ഡൽഹി : രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരംതിരിച്ചെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി ഉയർന്നു. തീവ്രബാധിത മേഖലകൾക്കായി ആരോഗ്യമന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ക്യാബിനെറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തിയിരുന്നു.

Also read  :ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കുട്ടികളടക്കം തെരുവില്‍, കൊടും പട്ടിണിയെന്നു ആരോപണം- നിയന്ത്രിക്കാനാവാതെ പോലീസ്

കോവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. ഇവിടങ്ങളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതിയും രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിളും പരിശോധിക്കും. അതോടൊപ്പം കോവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണമെന്നും . ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button