പുതുച്ചേരി: ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ജോൺ കുമാറിനെതിരേ കേസ്. തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തിൽ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തെന്ന് കാണിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് എംഎൽഎക്കെതിരേ കേസെടുത്തത്. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നിർദേശം മറികടന്നതിന് എംഎൽഎക്കെതിരേ കേസെടുക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്. രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവർത്തനം, സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നു, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Post Your Comments