Latest NewsKerala

രാത്രി വന്നു വിളിച്ചിട്ട് വീട്ടില്‍നിന്നും ഇറങ്ങിവന്നില്ല, യുവാവിന്റെ കഠിനമായ അധിക്ഷേപത്തിൽ മനംനൊന്ത് 15 കാരി ആത്മഹത്യ ചെയ്തു

5 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവാവ് കൊളത്തൂര്‍ പൊലീസിന്റെ പിടിയിലായത്

മലപ്പറം: രാത്രിവന്നു മൂന്നു മാസം മുൻപ് പരിചയപ്പെട്ട ആൾ വിളിച്ചിട്ട് വീട്ടില്‍നിന്നും ഇറങ്ങി ചെല്ലാത്തതിന് കഠിനമായ അധിക്ഷേപം നേരിട്ട കൗമാരക്കാരി തൂങ്ങി മരിച്ചു. പിറ്റേദിവസം ഇയാൾ ഫോണിലൂടെ ആയിരുന്നു പെൺകുട്ടിയെ അധിക്ഷേപിച്ചത്. ഇതിൽ മനംനൊന്ത് 10-ാംക്ലാസുകാരി കിടപ്പുമുറിയില്‍ സാരിയില്‍ കെട്ടിത്തൂങ്ങിമരിച്ചു. കഴിഞ്ഞ 7-ാം തീയതി വൈകിട്ട് കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടില്‍ വച്ച്‌ വൈകിട്ട് 4 നും 6 മണിക്കും ഇടയിലുള്ള സമയത്ത്  സാരിയില്‍ കെട്ടി തൂങ്ങി മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നു.

ആത്മഹത്യ പ്രേരണാകുറ്റത്തിന് കാമുകന്‍ അറസ്റ്റിലാവുകയും ചെയ്തു . 15 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുവാവ് കൊളത്തൂര്‍ പൊലീസിന്റെ പിടിയിലായത്. മലപ്പുറത്താണ് സംഭവം .പരവക്കല്‍ സ്വദേശി സുധീഷിനെയാണ് (24) കൊളത്തൂര്‍ സിഐ പി.എം ഷമീര്‍ അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാറ്റിവച്ചതിനാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 23 മുതല്‍ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്.

പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പോസ്റ്റുമാര്‍ട്ടത്തിലും മരണത്തില്‍ എന്തെങ്കിലും അസ്വഭാവികതയോ കുട്ടിക്കെതിരെ എന്തെങ്കിലും അതിക്രമങ്ങള്‍ നടന്നതായോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്‌പി യുടെ മേല്‍നോട്ടത്തില്‍ കൊളത്തൂര്‍ സിഐ യുടെ നേതൃത്വത്തില്‍ സയന്റി ഫിക് ഓഫീസര്‍ ഫിംഗര്‍പ്രിന്റ്,സൈബര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതിക്ക് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

പതിനാല് വര്‍ഷം മുന്‍പ് ഭക്ഷണത്തിലൂടെ അബദ്ധത്തില്‍ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു

പ്രതിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്സോ നിയമപ്രകാരമുള്ള കുറ്റത്തിനും കേസെടുത്തതായി സിഐ അറിയിച്ചു. പ്രതി മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളില്‍ കുട്ടിയെ വല്യമ്മയുടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയില്‍ പ്രതി ആവശ്യപ്പെട്ടതില്‍ കുട്ടി വീടിന് പുറത്ത് ഇറങ്ങി വരാത്തതുമൂലം പിറ്റേന്ന് കുട്ടിയെ ഫോണില്‍ കൂടി കഠിനമായി അധിക്ഷേപിച്ചു. തുടര്‍ന്ന് കുട്ടി കടുത്ത മാനസിക വിഷമത്താല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button