കൊച്ചി : ബിവറേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് . അതേസമയം, ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളും. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
Read Also ” ചില സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ : രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറക്കാം
അതേസമയം, ജനങ്ങളെ അടച്ചിരുത്താതെ പരിശോധിച്ച് രോഗവിമുക്തി ഉറപ്പാക്കണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ത്യ പോലെയുള്ള രാജ്യത്തിന് ആവശ്യമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രയാസമില്ല. ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ആയിരം രൂപകൂടി സഹായമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments