KeralaLatest NewsNews

ചില സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ : രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറക്കാം

തിരുവനന്തപുരം: ചില സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും ബുധനാഴ്ച ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് ഓഫീസ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

Read Also : കോവിഡ് ജാഗ്രത: ഇന്നും മാതൃക കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

വെള്ളിയാഴ്ച പ്രിന്റിങ് പ്രസുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് സമയം. ‘ബ്രേക്ക് ദ ചെയിന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കാനെന്ന് ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button