ചെന്നൈ: തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് ബാധിതനായ ഡല്‍ഹി സ്വദേശിയായ നിധിന്‍ ശര്‍മയെ കണ്ടെത്താൻ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം. ഏപ്രില്‍ എട്ടിന് ആശുപത്രിവിട്ട ഇയാള്‍ക്കുവേണ്ടി കേരളത്തിലും തിരച്ചിൽ നടക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപ് ഇയാളെ ആശുപത്രിയില്‍നിന്ന് വിട്ടയക്കുകയായിരുന്നു. പിന്നീട് രോഗം സ്ഥിരീകരിച്ചുവെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. ചരക്ക് ലോറി ഡ്രൈവര്‍മാരുമായി അടുപ്പമുണ്ടായിരുന്ന ഇയാള്‍ ഡല്‍ഹിയിലേക്ക് തിരികെ പോയിട്ടുണ്ടോയെന്നും സംശയമുണ്ട്.
26 പേരെയാണ് പരിശോധനാഫലം വരുന്നതിനുമുൻപ് വിഴുപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ ആഴ്ച വിട്ടയച്ചത്. പരിശോധനഫലം വന്നപ്പോള്‍ ഇവരിൽ നാല് പേർക്ക് കോവിഡ് ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയിരുന്നു.
Post Your Comments