Latest NewsNewsIndia

രാജ്യത്തെ ലോക്ക് ഡൗൺ കാലാവധി നീട്ടിയതിനെതിരെ പി ചിദംബരം : പ്രതികരണമിങ്ങനെ

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെതിരെ പ്രതികരണവുമായി പി ചിദംബരം. രാജ്യത്തെ ദരി​ദ്രരും പാവപ്പെട്ടവരുമായ ജനങ്ങൾ അവരുടെ ഉപജീവനത്തിന് വേണ്ടി സ്വയം സമ്പാദിക്കേണ്ട അവസ്ഥയിലാണെന്നു ചിദംബരം ട്വിറ്ററിലൂടെ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ പുതുവത്സാരംശകള്‍ക്ക് തിരിച്ചും ആശംസ നേരുന്നു . ലോക്ക് ഡൗൺ ദീർഘിപ്പിക്കാൻ നിർബന്ധിതമായ അവസ്ഥയെ മനസ്സിലാക്കുന്നു . 21 ദിവസം കൂടാതെ ഇനിയൊരു 19 ദിവസത്തേയ്ക്ക് കൂടി നിത്യച്ചെലവിനുള്ള വക ജനങ്ങൾ കണ്ടെത്തേണ്ടി വരും. പണവും ഭക്ഷണവുമുണ്ട്. പക്ഷെ സര്‍ക്കാര്‍ ഇതൊന്നും അനുവദിച്ചു നൽകുന്നില്ല.. മുഖ്യമന്ത്രിമാരുടെ സാമ്പത്തിക ആവശ്യകതയ്ക്കുള്ള പ്രതികരണമൊന്നും ലഭിച്ചില്ല. മാര്‍ച്ച് 25ലെ പാക്കേജിലേക്ക് ഒരു രൂപ പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. രഘുറാം രാജന്‍, ജീന്‍ ഡ്രെസെ, പ്രഭാത് പട്‌നായിക് മുതല്‍ അഭിജിത്ത് ബാനര്‍ജി വരെയുള്ളവരുടെ ഉപദേശങ്ങള്‍ ബധിരകര്‍ണ്ണങ്ങളിലാണ് പതിഞ്ഞതെന്നും, പ്രിയപ്പെട്ട രാജ്യമേ കരയൂ എന്നും ചിദംബരം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button