സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന്റെ പുതിയ ബോയ് ഫ്രണ്ട് ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ ബ്രസീലിലെ പെര്‍നാംബുകോ സ്വദേശിയായ തിയാഗോ റാമോസ്. ഇരുവരുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നദീന്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. ചിത്രത്തിന് കമന്റുമായി മകനും ബ്രസീല്‍ സൂപ്പര്‍ താരവുമായ നെയ്മറും രംഗത്തെത്തിയിട്ടുണ്ട്.
‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മയും തിയാഗോയും ഒന്നിച്ചുനില്‍ക്കുന്ന പടം നദീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘വിശദീകരിക്കാന്‍ ആകാത്തതെന്ന്’ തിയാഗോ റാമോസ് ഇതിനു മറുപടിയും നല്കി. ഇതിന് പിന്നാലെയാണ് നെയ്മറും താരത്തിന്റെ പിതാവും ഇതിനോട് പ്രതികരിച്ചത്.
https://www.instagram.com/p/B-26GxwF476/
‘എല്ലായ്പ്പോഴും സന്തോഷത്തോടെ ഇരിക്കുക, വളരെയധികം സ്നേഹം” എന്നാണ് നെയ്മര്‍ ഇതിനു കമന്റായി കുറിച്ചത്. തിയാഗോ റാമോസിനും അദ്ദേഹവുമായുള്ള അമ്മയുടെ ബന്ധത്തിനും നെയ്മറുടെ വീട്ടില്‍ സ്വീകാര്യതയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. കയ്യടിക്കുന്നതും കൈകൂപ്പുന്നതുമായ സ്മൈലികള് ഇട്ടാണ് അദ്ദേഹത്തിന്റെ പിതാവായ വാഗ്നര്‍ റിബെയ്റോ ഈ ചിത്രത്തോടു പ്രതികരിച്ചത്. 2016 ല്‍ വാഗ്നര്‍ റിബെറോയില്‍ നിന്ന് കാല്‍നൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധത്തില്‍ നിന്ന് നദീനെ വിവാഹമോചനം നേടിയിരുന്നു.
Post Your Comments