ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ‘ആരോഗ്യ സേതു’ വിനെ ജനങ്ങള്‍ ഏറ്റെടുത്തു . മൂന്ന് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. പത്ത് മില്യണിലധികം ജനങ്ങള്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഫ്രീ ആപ്പുകളില്‍ ആരോഗ്യ സേതു ഒന്നാമതെത്തിയിരുന്നു. ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ആരോഗ്യ സേതു ആപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതുവരെ 10 മില്യണ്‍ ആളുകളാണ് പ്ലേ സ്റ്റോറില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ആപ്പിന് എട്ട് മില്യണിന് അടുത്ത് ഇന്‍സ്റ്റാളുകള്‍ ലഭിച്ച വിവരം നീതി ആയോഗിലെ അര്‍ണബ് കുമാര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകള്‍ ആരോഗ്യ സേതു ആപ്പില്‍ ലഭ്യമാണ്. മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്.
Post Your Comments