സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഡേറ്റ ചോര്‍ത്തി. മാര്‍ച്ച് 12ന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ radio.kerala.gov.in ഹാക്ക് ചെയ്ത് ഡേറ്റ ചോര്‍ത്തിയതു മല്ലു സൈബര്‍ സോള്‍ജേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണു കണ്ടെത്തിയത്. കേരള സര്‍ക്കാരിന്റെ സബ്‌ഡൊമെയ്ന്‍ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തവരുടെ യൂസര്‍ ഐഡിയും പാസ് വേഡും ചോര്‍ത്തി പേസ്റ്റ്ബിന്‍ എന്ന സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്തൊനീഷ്യന്‍ ഹാക്കര്‍ ആയ Zeex_IND ആണ് ചോര്‍ത്തിയത്.
1500 പേരുടെ വിശദാംശങ്ങളാണു പേസ്റ്റ്ബിന്നില്‍ പ്രസിദ്ധീകരിച്ചത്. സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും ഡേറ്റ ചോര്‍ന്നിരിക്കാനാണു സാധ്യത. radio.kerala.gov.in ഹാക്ക് ചെയ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് എത്തിക്കല്‍ ഹാക്കര്‍മാര്‍ പറയുന്നത്.
Post Your Comments