ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണമായ വിലക്ക് ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ നാലു നടകളുടെ ഗേറ്റിനുള്ളിലേക്കു പോലും ഭക്തരെ പ്രവേശിപ്പിക്കില്ല. സർക്കാർ നിർദേശം ലംഘിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണത്തിലും കലക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ പൂജയ്ക്കെത്തുന്നവരുടേയും മറ്റു ജോലിക്കാരുടേയും പട്ടിക പൊലീസിനു കൈമാറാൻ നിർദേശമുണ്ട്. ഇന്നു മുതൽ ലിസ്റ്റിലുള്ള ജീവനക്കാരെ മാത്രമേ കയറ്റി വിടുകയുള്ളു.
Read also: മുഖ്യമന്ത്രി കഴിവുറ്റ നേതാവും മികച്ച ഭരണാധികാരിയുമാണെന്ന് ഗവര്‍ണര്‍
ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാർക്കും പാരമ്പര്യക്കാർക്കും മാത്രമാണ് ഇന്ന് വിഷുക്കണി ദർശിക്കാൻ അവസരം ഉണ്ടായത്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമെന്നോണമാണ് ഭക്തരില്ലാതെ വിഷുക്കണി ദർശനം നടത്തുന്നത്.
Post Your Comments